മാന്നാർ: പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിക്ഷേധിച്ചു ചെന്നിത്തല ഗ്രാമപഞ്ചായത്തിനു മുന്നിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. ചെന്നിത്തല കിഴക്കൻ മേഖല പ്രസിഡന്റ് പ്രവീൺ പ്രണവം അദ്ധ്യക്ഷത വഹിച്ചു, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജു കുരുവിള, മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിനുരാജ്, പടിഞ്ഞാറൻ മേഖലാ പ്രസിഡന്റ് ഹരി മണ്ണാരേത്തു, പ്രവീൺ കാരാഴ്മ,അജിതാ സുനിൽ, സന്തോഷ് ചാല, കോമളൻ, ജയരാജൻ, സിന്ധു രാജീവ്, ബിന്ദു പ്രദീപ്, ദീപാ രാജൻ, കീർത്തി വിപിൻ, വിജയമ്മ, സദാശിവൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.