s

അരൂർ: എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിശകലനം ചെയ്യുവാൻ കിഫ്ബിയുടേയും കെ.ആർ.എഫ്.ബിയുടേയും ഉദ്യോഗസ്ഥർ കാക്കത്തുരു ത്തിൽ സംയുക്ത സന്ദർശനം നടത്തി. പാലത്തിന്റെ അലൈൻമെന്റ്,ഭൂമിയേറ്റെടുക്കൽ എന്നിവ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സ്പെഷ്യൽ തഹസിൽദാർ ടി. വിജയൻ, സൂപ്രണ്ട് എൻ. സോമൻ, കെ.ആർ.എഫ്.ബി അസി. എൻജിനീയർ ഷനജ , കെ.ആർ.എഫ്.ബി അസി.എക്സികൂട്ടീവ് എൻജിനീയർ അരവിന്ദ് സച്ചിൽ,കിഫ്ബി പ്രോജക്ട് അസിസ്റ്റന്റ് ശ്രീകുമാർ , വാർഡ് അംഗം സി.എസ്. അഖിൽ എന്നിവർ പങ്കെടുത്തു.