kae

പൂച്ചാക്കൽ: കാർഗിൽ വിജയദിനത്തോട് അനുബന്ധിച്ച് പള്ളിപ്പുറം വിമുക്ത ഭടന്മാരുടെ നേതൃത്വത്തിൽ പള്ളിപ്പുറം കാർഗിൽ ജംഗ്ഷനിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സെക്രട്ടറി രാജൻ പിള്ള ഉദ്ഘാടനം ചെയ്തു . രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. പ്രസന്നകുമാർ , ജോയി, പോൾ തുടങ്ങിയവർ സംസാരിച്ചു.