ആലപ്പുഴ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഷിജു താഹ അദ്ധ്യക്ഷത വഹിച്ചു. സി.വി. മനോജ് കുമാർ, സുനിൽ ജോർജ്, ബഷീർ കോയാപറമ്പിൽ, കെ.എസ്. ഡൊമിനിക്, എസ്. മുകുന്ദൻ, ഷഫീഖ് പാലിയേറ്റിവ്, കെ. നൂറുദ്ധീൻ കോയ, സജേഷ് ചക്കുപറമ്പ്, വയലാർ ലത്തീഫ്, ലൈല ബീവി, യേശുദാസ്, സലിം വട്ടപ്പള്ളി, സഫിയ മെഹബൂബ്, ജലീൽ, ഇ.ജെ. ശ്യാം കുമാർ,അൻസിൽ അഷറഫ്, ടി.ആർ. ഷാജി, ഷാജി ജമാൽ, മുനീർ റഷീദ്, മണികണ്ഠൻ വി.പിള്ള, നൈസാം, ഷാരോൺ ഷാജി, തൻസിൽ നൗഷാദ്, അർജുൻ ഗോപൻ എന്നിവർ സംസാരിച്ചു.