ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ ശ്രീമദ് നാരായണീയ സ്വാദ്ധ്യായ മഹാസഭയുടെ നേതൃത്വത്തിൽ നടക്കുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായി നാളെ രാവിലെ 10.30ന് 'രാമായണത്തിലെ ലക്ഷ്മണോപദേശം' എന്ന വിഷയത്തിൽ കെ.ഡി.രാമകൃഷ്ണൻ പ്രഭാഷണം നടത്തും.