photo
പട്ടണക്കാട് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വയലാർ ബ്ലോക്കിലെ പട്ടണക്കാട്,അരീപ്പറമ്പ് കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ വിവിധ മണ്ഡലം കമ്മ​റ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. പട്ടണക്കാട്ട് നടന്ന സമരം കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ കെ.ആർ.രാജേന്ദ്രപ്രസാദ്,മധു വാവക്കാട്,ജോണി തച്ചാറ,അഡ്വ. ടി.എച്ച്.സലാം, എം.കെ.ജയപാൽ,പി.എം.രാജേന്ദ്രബാബു,ജയിംസ് തുരുത്തേൽ എന്നിവർ സംസാരിച്ചു.വയലാർ കവലയിൽ നിന്നാരംഭിച്ച പ്രകടനത്തിന് കെ.പി.ആഘോഷ് കുമാർ,എ.കെ.ഷെരീഫ്,കെ.ബി.റഫീഖ്,സുജിത ദിലീപ്, ബാഹുലേയൻ, എ.പി. ലാലൻ,രാധാകൃഷ്ണൻ തേറത്ത്, എൻ.ഒ. ഔസേഫ്,സി.ആർ. സന്തോഷ്,രാമനാഥൻ, മഹേഷ് പട്ടണക്കാട്, സജീവൻ ചെട്ടിയാർ തുടങ്ങിയവർ നേതൃത്വം നൽകി.

അരീപ്പറമ്പ് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു.ടി.എസ്.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു.ജോസ് ബെന്നറ്റ്,എൻ.ശ്രീകുമാർ,മോഹനൻ മണ്ണാശേരി,വാസവൻ,ഗിൽബർട്ട് എന്നിവർ നേതൃത്വം നൽകി.