ambala

അമ്പലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മഠത്തിൽ പാടശേഖരത്തിന് നൽകിയ വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പിന്റെ പ്രവർത്തനം എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 7 ലക്ഷം രൂപ ചെലവിൽ പാടശേഖരത്തിന്റെ കിഴക്കേ പുറംബണ്ടിനോട് ചേർന്നുള്ള മോട്ടോർ തറയിലാണ് പമ്പ് സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ .ഉണ്ണി, സതി രമേശ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അംഗങ്ങളായ ശോഭാ ബാലൻ, നിഷ മനോജ്, തകഴി പഞ്ചായത്തംഗം മഞ്ജു വിജയകുമാർ, സി.എച്ച്.ഹമീദ് കുട്ടി ആശാൻ, മുഹ്സിന, ബി .മുരളി, ടോം തോമസ്,സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.