ആലപ്പുഴ: പണയക്കരാറിന്റെ പേരിൽ കൈക്കലാക്കുന്ന വാഹനങ്ങൾ മറിച്ചു വിൽക്കുന്ന സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. ആലപ്പുഴ കൊറ്റംകുളങ്ങര കുരുവിക്കൽ മഠം വീട്ടിൽ നവ്യയുടെ ഉടമസ്ഥതയിലുള്ള വാഹനം മറിച്ചുവിറ്റ കേസിൽ തൃക്കുന്നപ്പുഴ സഫീർ മൻസിലിൽ സജീദ് (50), വാഹന ബ്രോക്കർ നങ്ങ്യാർകുളങ്ങര പുത്തൻപുരയിൽ ശരത്കൃഷ്ണ, കോഴിക്കോട് സ്വദേശി ജലീൽ, മലപ്പുറം സ്വദേശി സഹീർ അലി എന്നിവർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആലപ്പുഴ ജീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജയാ പ്രഭു ഉത്തരവിട്ടത്. ഹർജിക്കാരിക്ക് വേണ്ടി അഡ്വ പി.പി.ബൈജു ഹാജരായി.