ambala

അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിലെ ആദ്യകാല അന്തേവാസി സോമൻ (63) നിര്യാതനായി. . ദീർഘകാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു . 1997 ൽ ശാന്തി ഭവൻ തുടങ്ങിയ സമയത്താണ് സോമനെ തെരുവിൽ നിന്ന് പൊലീസ് ശാന്തി ഭവനിൽ എത്തിച്ചത്. സോമന്റെ നിര്യാണത്തിൽ അനുശോചിച്ച് ശാന്തിഭവനിൽ നടന്ന യോഗത്തിൽ മാനേജിംഗ്‌ ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അധ്യക്ഷനായി . ഫാ.മാത്യു മുല്ലശ്ശേരി, പി.എ.കുഞ്ഞുമോൻ, ബേബി പാറക്കാടൻ, നിസാർ വെള്ളാപ്പള്ളി, ഡോ സൂര്യകാന്ത്, പി.വി.ആന്റണി, ജോൺസൺ, ആർ. ജികുമാർ തുടങ്ങിയവർ സംസാരിച്ചു.