കായംകുളം: ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജനസേവാ കേന്ദ്രത്തിലെ ജീവനക്കാരി ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ഭരണിക്കാവ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ബി.ജെ.പി മേഖല പ്രസിഡന്റ് ബി.അജിത്ത്, മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ ചെട്ടികുളങ്ങര, മേഖല ജനറൽ സെക്രട്ടറി സുമേഷ് സോമൻ, വൈസ് പ്രസിഡന്റ് ബൈജു ദാമോദരൻ, മണ്ഡലം കമ്മിറ്റിയംഗം അരുൺ രാഘവൻ തുടങ്ങിയവർ സംസാരിച്ചു.