പൂച്ചാക്കൽ. സി.പി.ഐ. അരൂർ ഈസ്റ്റ് മണ്ഡലം സമ്മേളനം പാണാവള്ളി കമ്മ്യൂണിറ്റി ഹാളിൽ ( സജ്ജൻ നഗർ ) ഇന്ന് തുടങ്ങി 30 ന് സമാപിക്കും. ഇന്ന് ഉച്ചക്ക് 2 ന് പതാക ജാഥ പള്ളിപ്പുറം കെ.യു മാധവന്റെ വസതിയിൽ നിന്ന് സി.ചെല്ലപ്പന്റെ നേതൃത്വത്തിലും, കൊടിമര ജാഥ അരൂക്കുറ്റി ടി.കെ മാധവന്റെ വസതിയിൽ നിന്ന് ടി. ആനന്ദന്റെ നേതൃത്വത്തിലും , ബാനർ ജാഥ മാക്കേകടവ് പി.കെ ശിവദാസന്റെ വസതിയിൽ നിന്ന് കെ.എസ് രാജേന്ദ്രന്റെ നേതൃത്വത്തിലും പൂച്ചാക്കൽ തെക്കേ കരയിൽ ഒത്തുചേർന്ന് സംയുക്ത ജാഥയായി സമ്മേളന ഹാളിൽ എത്തിച്ചേരും. തുടർന്ന് കെ.ജി.രഘുവരൻ പതാക ഉയർത്തും. പൊതുസമ്മേളനം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്യും. മികച്ച വിജയം നേടിയ കുട്ടികളെ ടി.ജെ. ആഞ്ചലോസ് ആദരിക്കും. അഡ്വ.എം.കെ. ഉത്തമൻ അദ്ധ്യക്ഷനാകും. കെ.കെ.പ്രഭാകരൻ, ഡി.സുരേഷ് ബാബു, സി. ചെല്ലപ്പൻ തുടങ്ങിയവർ സംസാരിക്കും. നാളെ രാവിലെ അസി.സെക്രട്ടറി പ്രകാശ് ബാബു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.