കായംകുളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് ജനറൽ ബോഡി യോഗം നഗരസഭ ചെയർപേഴ്സൺ പി.ശശികല ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് നുജുമുദ്ദിൻ ആലുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കായംകുളം സി.ഐ മുഹമ്മദ് ഷാഫി, എ.എസ്.ഐ ഹാരിസ് എന്നിവരെയും മുതിർന്ന വ്യാപാരികളെയും യോഗത്തിൽ ആദരിച്ചു. ജനറൽ സെക്രട്ടറി സെൽവകുമാർ, മുഹമ്മദ് സൂര്യ. അജയൻ സാധുപുരം, അൻസാരി കോയിക്കലേത്ത്, മാത്യു ഉമ്മൻ, നൗഷാദ് എന്നിവർ പങ്കെടുത്തു. പുതിയ പ്രസിഡന്റായി ബി.സെൽവകുമാറിനെയും ജനറൽ സെക്രട്ടറിയായി സൂര്യ മുഹമ്മദിനെയും ട്രഷററായി പ്രദീപിനെയും തിരഞ്ഞെടുത്തു.