
ആലപ്പുഴ : മാതാ സ്കൂളിലെ നഴ്സറി വിഭാഗം ഹരിത ദിനാചരണം സ്കൂൾ മാനേജർ ഫാ. ആൻറണി ചെത്തിപ്പുഴ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രധാനാദ്ധ്യാപകൻ ടെബി പെരേര അധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ സ്മിത, ദീപ, മായാദേവി, ഡെയ്സി, ഗ്രറ്റ, സിസിലി തുടങ്ങിയവർ പ്രസംഗിച്ചു. ഹരിത ദിനത്തോടനുബന്ധിച്ച് കുട്ടികൾ വരച്ച നൂറോളം ചിത്രങ്ങളുടെ പ്രദർശനം, പരിസ്ഥിതി റാലി എന്നിവയും ഇതൊടാനുബന്ധിച്ചു നടത്തി.