ആലപ്പുഴ: സർദാർ കെ.എം.പണിക്കർ സ്മാരക കാവാലം ദേശീയ വായനശാല ആൻഡ് ഗ്രന്ഥശാല ഭാരവാഹികളായി കെ.പി.ഷാജി (പ്രസിഡന്റ്), കെ. സജി (വൈസ് പ്രസിഡന്റ്), എം.എ. ജോസഫ് (സെക്രട്ടറി), പി.എൻ. ബാബു (ജോയിന്റ് സെക്രട്ടറി), ആതിരാ തിലക്, ജി. ഹരികൃഷ്ണൻ, ടി.പി. പ്രസന്നൻ, പി.ടി. സജി, പി.ജെ. ഷാജി, ബിജിൻ ആർ. ഭദ്രൻ, സന്ധ്യാ രമേശ് (ഭരണസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. അഡ്വ.പി ഗോപകുമാർ റിട്ടേണിംഗ് ഓഫീസറായിരുന്നു.