
ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ഒരുവർഷം നീണ്ടു നിൽക്കുന്ന കുമാരനാശാൻ ജന്മവാർഷിക ആഘോഷ സമ്മേളനം ഡോ.എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീന അനിൽ, കോർഡിനേറ്റർ ശ്രീകല സന്തോഷ്, വൈദികയോഗം യൂണിയൻ ചെയർമാൻ സൈജു പി.സോമൻ, കൺവീനർ ജയദേവൻ, ധർമ്മസേന യൂണിയൻ കോർഡിനേറ്റർ വിജിൻ രാജ്, സൈബർ സേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും യൂണിയൻ അഡ്.കമ്മിറ്റി അംഗം കെ.ആർ.മോഹനൻ നന്ദിയും പറഞ്ഞു.