photo

ആലപ്പുഴ: കറണ്ട് ചാർജ്ജും, ഫിക്‌സഡ് ചാർജ്ജും 70ശതമാനം മുതൽ 100 ശതമാനം വരെ വർദ്ധിപ്പിച്ചത് സർക്കാർ പിൻവലിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് ആവശ്യപ്പെട്ടു. വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ കാർത്തികപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ്ണയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചിങ്ങോലി മണ്ഡലം പ്രസിഡന്റ് പി.ജി.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മുഞ്ഞിനാട്ട് രാമചന്ദ്രൻ, ജേക്കബ് തമ്പാൻ, പഞ്ചായത്ത് പ്രസിഡന്റ് സജിനി, മുൻ പ്രസിഡന്റുമാരായ എച്ച് .നിയാസ്, പത്മശ്രീ ശിവദാസ്, ജി.നാരായണപിള്ള, പി.സുകുമാരൻ, സുധാകരൻ ചിങ്ങോലി, അജീർ മുഹമ്മദ്, വിനോദ് അമരേത്ത് തുടങ്ങിയവർ സംസാരിച്ചു.