
പൂച്ചാക്കൽ : പാണാവള്ളി ഓടമ്പള്ളി ഗവ.സ്ക്കൂളിൽ കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് ക്ലാസിന്റേയും കാരുണ്യനിധിയുടെയും ഉദ്ഘാടനം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം പ്രമോദ് നിർവ്വഹിച്ചു. വടുതല സെവൻസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉടമ ഷമീർ സ്പോൺസർ ചെയ്ത സ്പീക്കറുകൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. കാരുണ്യനിധി പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് വിതരണം ചെയ്തു. എസ്.എം.സി ചെയർമാൻ ജെ.സത്താർ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ അഹമ്മദ് കുഞ്ഞാശാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മായാദേവി നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം സി.പി.വിനോദ് കുമാർ , വി.എ പരമേശ്വരൻ , പൂച്ചാക്കൽ ഷാഹുൽ , ആശ, സജ്ന ,മുബീന,ബെറ്റ്സി തുടങ്ങിയവർ പങ്കെടുത്തു.