ഹരിപ്പാട്: എസ്. എൻ.ഡി. പി യോഗം ചേപ്പാട് യൂണിയൻ മുതുകുളം മേഖലായോഗം യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ ,ഡി. ധർമ്മരാജൻ, യൂണിയൻ കൗൺസിലർമാരായ ബിജു പത്തിയൂർ, രഘുനാഥ്, വനിതാസംഘം കേന്ദ്രസമിതി അംഗം രാധ തുടങ്ങിയവർ സംസാരിച്ചു. മേഖല ചെയർമാനും യൂണിയൻ കൗൺസിലറുമായ അഡ്വ.യു.ചന്ദ്രബാബു നന്ദി പറഞ്ഞു.