മാന്നാർ: യു.ഐ.ടി കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് " ബി.എസ്.എൻ.എൽ സമ്പർക്ക മേള" സംഘടിപ്പിച്ചു. യു.ഐ.ടി പ്രിൻസിപ്പൽ ഡോ.വി.പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. ബി.എസ്.എൻ.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ വേണുഗോപാലൻ എസ് 4ജി സിമ്മിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. "സൈബർ സുരക്ഷ-സാധ്യതകൾ" എന്ന വിഷയത്തിൽ നിഷാദ് ലാൽ ക്ളാസെടുത്തു. ഡി.ജി.എം മാർക്കറ്റിംഗ് ഹരികുമാർ എസ്, എ.ജി.എം എഫ്.ടി.ടി.എച്ച് ഷെർലി സാമുവൽ, എ.ജി.എം മാവേലിക്കര ബി.ലവകുമാർ, ശരത് ചന്ദ്രൻ കെ.പി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിജി.എസ്.കുമാർ എന്നിവർ സംസാരിച്ചു.