
മാന്നാർ : ആത്മബോധദയ സംഘ സ്ഥാപകൻ ശുഭാനന്ദ ഗുരുദേവന്റെ 72-ാമത് സമാധി ദിനാചരണം നാളെ കുട്ടംപേരൂർ ശുഭാനന്ദപുരം ആദർശാശ്രമത്തിൽ നടക്കും. 1057 മേടം പതിനേഴാം തീയതി വെള്ളിയാഴ്ച പൂരം നക്ഷത്രത്തിൽ ഇട്ട്യാതിയുടെയും കൊച്ചുനീലിയുടെയും പുത്രനായാണ് ഗുരുവിന്റെ ജനനം. 1950 ജൂലായ് 29 ന് 69-ാം വയസ്സിലാണ് ശുഭാനന്ദ ഗുരുദേവൻ സമാധിയായത്. ഗുരുവിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത മാവേലിക്കര കൊറ്റാർകാവ് ശുഭാനന്ദാശ്രമം, ചെറുകോൽ ശുഭാനന്ദാശ്രമം, കുട്ടംപേരൂർ ആദർശാശ്രമം എന്നിവയാണ് പ്രധാന ആശ്രമങ്ങൾ.