കരിമുളയ്ക്കൽ : വൈശാഖിയിൽ കെ.ഗോപാലകൃഷ്ണൻ നായർ (82) നിര്യാതനായി. ബി.ജെ.പി ദേശീയ സമിതി അംഗം, വിശ്വഹിന്ദു പരീക്ഷത്ത്, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം, ചുനക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കരിമുളയ്ക്കൽ വടക്ക് ദേവിവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ . ഭാര്യ :പി.ശ്യാമള, മക്കൾ :ജി.മഹേഷ് (സീനിയർ സബ് എഡിറ്റർ, മാതൃഭൂമി, തിരുവനന്തപുരം), ജ്യോതിലക്ഷ്മി, ശ്രീജ്യോതി. (എച്ച്.ഒ.ഡി, നിംസ്, ദുബായ് ). മരുമക്കൾ:പ്രീത (അസോസിയേറ്റ് പ്രൊഫസർ ഗവ.വിമെൻസ് കോളേജ് തിരുവനന്തപുരം ),ഹരികുമാർ (ബഹറിൻ) ശ്രീജിത്ത് (എൻജിനീയർ, ദുബായ് ). സഞ്ചയനം ആഗസ്റ്റ് ഒന്നിന് രാവിലെ 9ന്.