മാവേലിക്കര : കേരള സ്‌റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് മാവേലിക്കര ടൗൺ, ചെന്നിത്തല, വഴുവാടി, കല്ലുമല, തെക്കേക്കര യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. ധീരജവാൻ സാം ഏബ്രഹാമിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. താലൂക്ക് പ്രസിഡന്റ് എസ്.മുരളീധര കൈമൾ വിജയദിനാചരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി എസ്.പങ്കജാക്ഷൻ പിള്ള അധ്യക്ഷനായി. എസ്.വിജയൻപിള്ള, കെ.റ്റി.രാധാകൃഷ്ണൻ, ശ്രീകുമാർ, സുരേഷ്‌കുമാർ, മനോഹരൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.

കാർഗിൽ യുദ്ധത്തിൽ ധീര ജവാൻ മാർക്ക് വീരശൈവ സാംസ്‌കാരിക സമിതി കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ആദരാഞ്ജലി അർപ്പിച്ചു. സാംസ്‌കാരിക സമിതി ചെയർമാൻ മധു ഇടപ്പോൺ അദ്ധ്യക്ഷനായി. യോഗത്തിൽ സമിതി പ്രസിഡന്റും, ഹിന്ദു ഐക്യവേദി വൈസ് പ്രസിഡന്റുമായ കെ.വി.ശിവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ചന്ദ്രശേഖരൻ കോട്ടയം, ജ്യോതിഷ്, അജിത്ത്, നിഷ എന്നിവർ സംസാരിച്ചു.

ധീരജവാൻ കണ്ണമംഗലം തെക്ക് കുന്നേൽ പടീറ്റതിൽ കെ.അനിൽകുമാറിന്റെ സ്മൃതി കുടീരത്തിൽ കാർഗിൽ ദിനാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചെട്ടികുളങ്ങര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി. സമ്മേളനം കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചെട്ടികുളങ്ങര യൂണിറ്റ് പ്രസിഡന്റ് ബി.എൻ.ശശിരാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ബി.രവീന്ദ്രൻപിള്ള അധ്യക്ഷനായി. ജി.സോമരാജൻ നായർ, എം.ശിവദാസൻ നായർ, ബി.ഉണ്ണികൃഷ്ണൻ നായർ, ജോൺ വർഗീസ്, മണികണ്ഠൻപിള്ള, ബാബു.കെ, രവീന്ദ്രൻ നായർ, രാജി, ധീരജവാൻ അനിൽകുമാറിന്റെ അമ്മ കെ.തങ്കമ്മ, സഹോദരി ടി.അമ്പിളി, ഉല്ലാസ്, സരസമ്മ, ശങ്കരിയമ്മ എന്നിവർ പങ്കെടുത്തു.