മാന്നാർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചവരെയും കുളഞ്ഞിക്കാരാഴ്മ വലിയകുളങ്ങര ചങ്ങാതിക്കൂട്ടം പുരുഷ സ്വയംസഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിക്കലും സൗജന്യ നേത്ര ചികിത്സാ ക്യാമ്പും നടത്തി. എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ഹാളിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് ഉദ്ഘാടനം ചെയ്തു. കെ.ആർ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുകുമാരി തങ്കച്ചൻ പ്രതിഭകളെ ആദരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി എസ്.എസ്.എൽ.സി വിജയികളെ ആദരിച്ചു. മാവേലിക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ. പ്രസാദ് പ്ലസ് ടു വിജയികളെ ആദരിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ചെന്നിത്തല ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് രവികുമാർ, മാന്നാർ ഗ്രാമപഞ്ചായത്തംഗം അനീഷ് മണ്ണാരേത്ത്, 14-ാം വാർഡ് എ.ഡി.എസ് പ്രസിഡന്റ് ഷീജ വിജയൻ , 14-ാം വാർഡ് എ.ഡി.എസ് സെക്രട്ടറി ശ്യാമള രാമകൃഷ്ണൻ, 14-ാം വാർഡ് സി.ഡി.എസ് അംഗം ശാന്തമ്മ ശശി തുടങ്ങിയവർ സംസാരിച്ചു.