മാവേലിക്കര: മഞ്ഞാടിത്തറ 4930ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി സപ്തദിന രാമായണ പാരായണ യജ്ഞം തുടങ്ങി. നാരായണീയം ഗുരുശ്രേഷ്ഠ ശുഭ.സി.നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ചേലയ്ക്കാട്ട് ജി.ഉണ്ണിക്കൃഷ്ണപിള്ള അധ്യക്ഷനായി. സെക്രട്ടറി ജി.രാധാകൃഷ്ണപിള്ള, ട്രഷറർ ചെല്ലപ്പൻ പിള്ള, ജോയിന്റ് സെക്രട്ടറി സോമൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.