മാന്നാർ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ചെന്നിത്തല മഹാത്മാ ഹയർ സെക്കൻഡറി സ്കൂളിൽ നാളെ ഉച്ചക്ക് രണ്ടിന് "തളിർക്കട്ടെ പുതു നാമ്പുകൾ" പദ്ധതിയിൽ വിത്തുരുള വിതക്കൽ നടത്തും. ഗ്രാമ പഞ്ചായത്തംഗം ദീപാ രാജൻ ഉദ്ഘാടനം നിർവഹിക്കും. പി.ടി.എ പ്രസിഡന്റ് ഗോപകുമാർ.ജി അദ്ധ്യക്ഷത വഹിക്കും. മാനേജർ ഗോപി മോഹനൻ കണ്ണങ്കര മുഖ്യാതിഥിയാവും.
മാതൃസംഗമം ചെയർപേഴ്സൺ പ്രസന്നകുമാരി, പ്രിൻസിപ്പൽ അശ്വതി.വി, അദ്ധ്യാപിക ഗിരിജാദേവി.ബി, പ്രോഗ്രാം ഓഫീസർ ഗ്രീഷു ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിക്കും. നമിത ശേഖർ സ്വാഗതവും അമൃത ലക്ഷ്മി നന്ദിയും പറയും.