orphan
കണ്ണനാകുഴി ഒന്നാം വാർഡിൽ ചെറുവല്ലൂർ വടക്കത്തിൽ പൊടിയമ്മയെ ചാരുംമൂട് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവന് കൈമാറിയപ്പോൾ

ചാരുംമൂട് : സംരക്ഷിക്കാൻ ആരുമില്ലാതിരുന്ന വൃദ്ധയെ എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി. താമരക്കുളം പഞ്ചായത്ത് കണ്ണനാകുഴി ഒന്നാം വാർഡിൽ ചെറുവല്ലൂർ വടക്കത്തിൽ പൊടിയമ്മയെയാണ് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.ചന്ദ്രബോസ്, ബി.തുളസിദാസ്, ഡി .തമ്പാൻ എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധിഭവൻ ഭാരവാഹികളെ ഏല്പിച്ചത്. വനിതാ സംഘം ചെയർപേഴ്സൺ രേഖ സുരേഷ്, വാർഡ് മെമ്പർ തൻസീർ, ശാഖ പ്രസിഡന്റ്‌ സതീശൻ സെക്രട്ടറി പ്രസാദ്, സി.ഡി.എസ് ചെയർപേഴ്സൺ സതി, ബിന്ദു, റിനി, രഞ്ജിനി എന്നിവർ പങ്കെടുത്തു.