മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത്‌ കുടുംബരോഗ്യ കേന്ദ്രത്തിൽ ഇ ഹെൽത്ത്‌ സേവനം ആരംഭിച്ചു. വ്യക്തികളുടെ രോഗ വിവരങ്ങൾ ഡിജിറ്റലാക്കും. ഇ ഹെൽത്ത്‌ കാർഡ് കേരളത്തിൽ ഇ ഹെൽത്ത്‌ സേവനം ലഭിക്കുന്ന ഏതു സർക്കാർ ആശുപത്രിയിലും രോഗികൾക്ക് ഉപയോഗിക്കാം. പഞ്ചായത്ത് പ്രസിഡന്റ്‌ സി.സുധാകരക്കുറുപ്പ് ഇ ഹെൽത്ത് സേവനം ഉദ്ഘാടനം ചെയ്തു. . ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്ത്‌ അധ്യക്ഷനായി. ഡോ.ആരതി സുശീലൻ സ്വാഗതം പറഞ്ഞു. ടെക്നിക്കൽ കൺസൽട്ടന്റ് ആശ വിപിൻ, പ്രൊജക്ട് എൻജിനീയർ ആശ എസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആർ.മിനി എന്നിവർ സംസാരിച്ചു.