മാവേലിക്കര : ഉച്ചഭക്ഷണത്തിനുള്ള തുക വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച്‌ കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ മാവേലിക്കര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ.പി.എസ്.ടി.എ മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മുൻ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.ശ്രീകുമാർ, ഉപജില്ലാ സെക്രട്ടറി വി.എൽ.ആന്റണി, റവന്യു ജില്ലാ വൈസ് പ്രസിഡന്റ് ബി.മധുലാൽ, സംസ്ഥാന കൗൺസിലർ ടി.എൻ.കൃഷ്ണകുമാർ, വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.