മാവേലിക്കര : കരിപ്പുഴ കടവൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് വെളുപ്പിന് 4 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. പിതൃഹോമവും തിലഹവനവും ഉൾപ്പെടെ പ്രത്യേകമായ വഴിപാടുകളും നടക്കും. സ്ത്രീകൾക്ക് ബലി ഇടുന്നതിന് പ്രത്യേക സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് ഉപദേശക സമിതി പ്രസിഡന്റ് രാജൻ ചെങ്കിളിൽ, സെക്രട്ടറി യു.സഞ്ജയ് കുമാർ എന്നിവർ അറിയിച്ചു.