
ആലപ്പുഴ: മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതും, വിൽക്കുന്നതും കർശനമായി നിരോധിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ കടലിൽ മത്തി ഉൾപ്പെടെയുള്ള വിവിധ ഇനം മത്സ്യങ്ങളുടെ ലഭ്യത വൻ തോതിൽ കുറയുന്നതായുള്ള പഠന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനുള്ള അടിയന്തര നടപടികൾ അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.കെ.ജബ്ബാർ, ടി.കെ.ചക്രപാണി, ബാബു, ഡി.പ്രസാദ്, വി.എ.ജോണി, പി.ഒ.ആന്റണി, ബിജി പീറ്റർ എന്നിവർ സംസാരിച്ചു.