തുറവൂർ: പട്ടണക്കാട് കാവക്കാട് ഘണ്ടാകർണ്ണക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം 31 ന് രാവിലെ 9.30 ന് നടക്കും. കിടങ്ങാപറമ്പ് സാബു വാസുദേവ്, തുറവൂർ ഉണ്ണികൃഷണൻ തന്ത്രി, കളവംകോടം ബിജു എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി ദേവപ്രശ്നം നടത്തുന്നത്. ചടങ്ങുകൾക്ക് ക്ഷേത്രസമിതി പ്രസിഡന്റ് പി.സി. ഗൗതമൻ,സെക്രട്ടറി കെ.എസ്. സുനിൽകുമാർ, മംഗളൻ, പ്രതീഷ്, ഗീത, ലത എന്നിവർ നേതൃത്വം നൽകും.