ആലപ്പുഴ: ജനവികാരം മാനിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. സമന്വയ പാത സ്വീകരിച്ച് സർക്കാർ പരിഹാരം കണ്ടെത്തണം. ജില്ലാ പ്രസിഡന്റ് ഹക്കിം മുഹമ്മദ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ദിലീപ് ചെറിയനാട്, പി.ജെ.ജെയിംസ്, ബിനു മദനൻ, ഇ.ഷാബ്ദ്ദീൻ , ശ്യാമള പ്രസാദ് ,എം.ഡി.സലിം ,ടി.എം.സന്തോഷ്, ജേക്കബ് എട്ടുപറയിൽ എന്നിവർ സംസാരിച്ചു.