ഹരിപ്പാട് : ഹരിപ്പാട് ബൈക്കേഴ്‌സ് ക്ലബ് അംഗങ്ങൾ ഹരിപ്പാട് മുതൽ കാശ്മീർ വരെ ഇരുചക്ര ഭാരത പര്യടനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒരു രാഷ്ട്രം ഒരു ദർശനം ഒരു ഐഡന്റിറ്റി എന്നീ മുദ്രാവാക്യവുമായി ബൈക്കേഴ്സ് ക്ലബ് അംഗങ്ങളായ വെള്ളംകുളങ്ങര മുളക്കശ്ശേരിൽ റോജിത് .എം. രാജൻ, ചേപ്പാട് മണ്ണിലേത്ത് സാം എന്നിവർ 31 ന് ഇരുചക്രവാഹന പര്യടനം ആരംഭിക്കും. പര്യടനത്തിൽ കേരളം മുതൽ കാശ്മീർ വരെ 17 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണപ്രദേശങ്ങളും സന്ദർശിക്കും. ഭാരത പര്യടനം റവന്യൂ ടവർ അങ്കണത്തിൽ 31 ന് ഉച്ചയ്ക്ക് 2ന് രമേശ് ചെന്നിത്തല എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യും. കാർത്തികപ്പള്ളി തഹസീൽദാർ സജീവ് കുമാർ, നഗരസഭാ ചെയർമാൻ കെ.എം. രാജു, കൗൺസിലർമാരായ ശ്രീവിവേക്, കൃഷ്ണകുമാർ, കെ .കെ .രാമകൃഷ്ണൻ, മണ്ണാറശാല റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബിനു വാഴപ്പള്ളിൽ, ശങ്കർ. ജി, അഖിൽ, ഗോപൻ മീനാക്ഷി, ഷിജു പണിക്കർ, അനീഷ് എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് എസ്. സതീഷ്, സെക്രട്ടറി സി.പ്രകാശ് നല്ലോട്ടിൽ, ബിനു പ്രഭാകരൻ, റോജിത് എം രാജൻ, സാം എന്നിവർ പങ്കെടുത്തു.