vaduthala
വടുതല നദ്‌വത്തുൽ ഇസ്‌ലാം യു.പി സ്കൂളിൽ ഐ.ടി പഠനപദ്ധതി 'ടെഫൺ' നദ്‌വത്തുൽ ഇസ്‌ലാം സമാജം സെക്രട്ടറി ഇൻ ചാർജ് അജാസ് തേലാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ: വടുതല നദ്‌വത്തുൽ ഇസ്‌ലാം യു.പി സ്കൂളിൽ ടെഫൺ പദ്ധതിക്ക് തുടക്കമായി. വിവര സാങ്കേതിക വിദ്യയുടെ പുതിയ മേഖലകളെ കുറിച്ച് കൂടുതൽ പഠിക്കാൻ അവസരം നൽകുന്ന ഓൺലൈൻ കോഴ്സാണിത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് ആണ് സ്കൂളിൽ സൗജന്യമായി പദ്ധതി നടപ്പാക്കുന്നത്. നദ്‌വത്തുൽ ഇസ്‌ലാം സമാജം സെക്രട്ടറി ഇൻ ചാർജ് അജാസ് തേലാപ്പള്ളി ടെഫൺ പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. എ ഫയാസ് അദ്ധ്യക്ഷത വഹിച്ചു. ടാൽറോപ് കമ്മ്യൂണിറ്റി വിഭാഗം സി. ഇ.ഒ ഇജാസ് മുഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി. മദർ പി.ടി.എ പ്രസിഡന്റ് വിജിതമ്മ, പി.ടി എ വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷാജി, സ്റ്റാഫ് സെക്രട്ടറി ടി. കെ താഹിറ, പ്രോഗ്രാം കൊ ഓർഡിനേറ്റർ എം. ജവാദ്, അൻസാരി എന്നിവർ സംസാരിച്ചു.