ചേർത്തല: ഓണാഘോഷത്തിന്റെ ഭാഗമായി സെപ്തംബറിൽ ചേർത്തലയിൽ കുടുംബസംഗമം നടത്താൻ കളരിപ്പണിക്കർ ഗണക കണിശ സഭയുടെ ജില്ലയിൽ നിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങളുടെ യോഗം തീരുമാനിച്ചു. ഉന്നത വിജയം നേടിയവർക്ക് കുടുംബസംഗമത്തിൽ ആദരവും കാഷ് അവാർഡും നൽകും. ജില്ലാ പ്രസിഡന്റ് ഷൈജു പ്രഭാകരൻ വെട്ടിക്കാപ്പള്ളി അദ്ധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡന്റ് റെജി സ്ഥാനത്ത്,
ദേശീയ സെക്രട്ടറി കെ.കെ.സാബു, ജില്ലാ സെക്രട്ടറി സതീശപ്പണിക്കർ, കെ.കെ.സാനു, പരമേശ്വര ഗണകൻ എന്നിവർ സംസാരിച്ചു.ജോതിഷ സഭയുടെ ജില്ലാ ഭാരവാഹികളായി ഗോകുൽകൃഷ്ണ, ഗോകുലം(പ്രസിഡന്റ്), സാജേഷ് വി.കണിയാർ(സെക്രട്ടറി.), അനുരാജ് അശോകൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.