ആലപ്പുഴ: ക്ഷാമബത്തയില്ലാതെ നിസാരമായ തുക പെൻഷൻ നൽകുന്നത് പുനഃപരിശോധിച്ച് അർഹമായ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ബാങ്ക് റിട്ടയറീസ് അസോസിയഷന്റെ ആഹ്വാനപ്രകാരം കേരള ബാങ്ക് ആലപ്പുഴ റീജിയണൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫെ‌ഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.മണിക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബി.അനന്തകൃഷ്ണൻ, ബി.മുരളികുമാർ, പി.എം.പ്രമോദ്, എം.ജെ.ജേക്കബ്, വി.എ.സിദ്ധാർത്ഥൻ, പി.വി.വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.