
മാവേലിക്കര: രാജാ രവി വർമ്മ സെന്റർ ഒഫ് എക്സലൻസിൽ ടെൻസിംഗ് ജോസഫ് ക്യൂറേറ്റ് ചെയ്യുന്ന നോ വൺ ലിസൻസ് കലാ പ്രദർശനം ഇന്ന് ആരംഭിക്കും. രാവിലെ 10.30ന് എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാജാരവിവർമ സെന്റർ ഒഫ് എക്സലൻസ് ഡയറക്ടർ പ്രൊഫ.ടെൻസിംഗ് ജോസഫ് അദ്ധ്യക്ഷനാവും. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എസ്.രാജേഷ്, കേരള ലളിതകല അക്കാഡമി സെക്രട്ടറി ബാലമുരളി കൃഷ്ണൻ, എ.ആർ.രാജരാജ വർമ്മ ട്രസ്റ്റ് സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൻ, ആർട്ടിസ്റ്റ് രാമവർമ രാജ ട്രസ്റ്റ് ഭാരവാഹി ബി.സി.എം. പ്രസാദ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
ചിത്രകാരന്മാരായ ആർ.പാർത്ഥസാരഥി വർമ്മ, ജി.ഉണ്ണിക്കൃഷ്ണൻ, സി.കെ.വിശ്വനാഥൻ, ബിനു കൊട്ടാരക്കര, മനോജ് വൈലൂർ, സജിത്ത് പനയ്ക്കൻ, സുനിൽ ലാൽ ടി.ആർ. ഷിജോ ജേക്കബ്, വി. അനീഷ്, പ്രമോദ് കുരമ്പാല, വിശ്വജിത് രവികുമാർ, എസ്.ആർ. രജനി, ദുർഗ്ഗാ ദാസ്, ബാലമുരളി കൃഷ്ണൻ, ആർ. ലീന രാജ്, കെ.പി. അജയ് തുടങ്ങി 16 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 31ന് സമാപിക്കും.