ambala
പുന്നപ്ര തെക്കു പഞ്ചായത്തിലെ കരിമ്പാവളവ് റോഡിന്റെ നിർമ്മാണം ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിക്കുന്നു.

അമ്പലപ്പുഴ: നാട്ടുകാർ പതിറ്റാണ്ടുകളായി കാത്തിരുന്ന കരിമ്പാവളവ് റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിൽ തെക്കേ പൂന്തുരം പാടത്തിന്റെ വടക്കേ പുറംബണ്ടിൽ 752 മീറ്റർ നീളത്തിലാണ് കോൺക്രീറ്റ് റോഡ് നിർമ്മിക്കുന്നത്. എച്ച് .സലാം എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, പഞ്ചായത്തംഗം ജെ.സിന്ധു, പൊതുമരാമത്ത് ഓവർസിയർ ജയകുമാർ, സി.പി.എം പുന്നപ്ര കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജഗദീശൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ജി.സൈറസ് സ്വാഗതം പറഞ്ഞു.