ഹരിപ്പാട്: തൃക്കുന്നപ്പുഴ വലിയഴീക്കൽ റോഡിലെ വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങളെ കണക്കിലെടുത്ത് രമേശ് ചെന്നിത്തല എം.എൽ.എ പ്രത്യേക യോഗം വിളിച്ചു.
ഇന്ന് രാവിലെ 10ന് റവന്യു ടവർ കോൺഫറൻസ് ഹാളിൽ കൂടുന്ന യോഗത്തിൽ പൊലീസ് , മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, കാർത്തികപ്പളളി തഹസിൽദാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.