ചേർത്തല : സംസ്‌കാരയുടെ ആഭിമുഖ്യത്തിൽ രാജൻ പി.ദേവ് അനുസ്മരണ സമ്മേളനവും സാഹിത്യ സംഗമവും ഇന്ന് നടക്കും. ഉച്ചക്ക് 12.30 ന് വുഡ്‌ലാൻസ് ഓഡി​റ്റോറിയത്തിൽ ചേരുന്ന സമ്മേളനം മുനിസിപ്പൽ ചെയർ പേഴ്‌സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യും. ഗീത തുറവൂർ അദ്ധ്യക്ഷത വഹിക്കും. മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച ശ്യാം പുഷ്‌ക്കരൻ രാജൻ പി. ദേവ് അനുസ്മരണം ഉദ്ഘാടനം ചെയ്യും.നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,വെട്ടയ്ക്കൽ മജീദ് , പ്രസന്നൻ അന്ധകാരനഴി,അലിയാർ എം.മാക്കിൽ,ആലപ്പി ഋഷികേശ്,പ്രദീപ് കൊട്ടാരം,ജോസഫ് മാരാരിക്കുളം, ബേബി തോമസ്,ലീലാ രാമചന്ദ്രൻ,ടി.നിക്ലാവ് എന്നിവർ പങ്കെടുക്കും.