ഹരിപ്പാട്: തൃക്കുന്നപ്പുഴ കടൽ തീരത്ത് വൃതശുദ്ധിയോടെ ബലിതർപ്പണം നടത്തി. അഖില ഭാരത അയ്യപ്പ സേവാ സംഘം 301ാം ശാഖയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വെളുപ്പിനെ മുതൽ കടൽ തീരത്തും ക്ഷേത്രത്തിലും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ബലിതർപ്പണത്തിനായി തലേ ദിവസം രാത്രിയിൽ തന്നെ തൃക്കുന്നപ്പുഴയിലെത്തിയവരുമുണ്ട്. കർക്കടക വാവ് പിതൃതർപ്പണത്തോടനുബന്ധിച്ച് സേവാഭാരതി തൃക്കുന്നപ്പുഴ സേവാകേന്ദ്രം ദേശീയ സേവാഭാരതി ജില്ല സംഘടനാ സെക്രട്ടറി ജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സേവാഭാരതി സെക്രട്ടറി കെ.ഗൗതമൻ അദ്ധ്യഷത വഹിച്ചു. രാഷ്ട്രിയ സ്വയം സേവക സംഘം ഖണ്ഡ് സേവാ പ്രമുഖ് എസ്. രഘു മുഖ്യപ്രഭാഷണം നടത്തി. ദേശീയ സേവാഭാരതി ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.അനീഷ്, പി. പ്രിയൻ, എസ്. സനു എന്നിവർ നേതൃത്വം നൽകി.