തുറവൂർ : ജനകീയാസൂത്രണം രജത ജൂബിലി സ്മരണക്കായി എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി തുറവൂർ താലൂക്ക് ആശുപത്രിയിൽ ഒരുക്കിയ ജീവിത ശൈലീ രോഗ നിർണയ കേന്ദ്രം ഇന്ന് രാവിലെ 9.30ന് അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. .രോഗ നിർണയത്തിനുള്ള ആധുനിക ഉപകരണങ്ങൾ ദെലീമ ജോജോ എം.എൽ.എ ആശുപതിക്ക് കൈമാറും. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ, ജില്ലാ പ്രസിഡന്റ് പി.സി.ശ്രീകുമാർ, സെക്രട്ടറി ബി.സന്തോഷ് എന്നിവർ സംസാരിക്കും.