kottaykattuheri
കൊട്ടയ്ക്കാട്ടുശേരിയിലെ സാനിട്ടോറിയം - മലനട - കണ്ഠകാള സ്വാമി ക്ഷേത്ര റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം എ.ഐ.വൈ.എഫ് പ്രവർത്തകർ താമരക്കുളം പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നൽകുന്നു.

ചാരുംമൂട് : കെ.പി.റോഡിൽ നിന്നും കൊട്ടയ്ക്കാട്ടുശേരി പിറവേലിൽ മലനട - കണ്ഠകാള സ്വാമി ക്ഷേത്രം വഴിയുള്ള റോഡ് സഞ്ചാര യോഗ്യമാണമെന്ന ആവശ്യവുമായി എ.ഐ.വൈ.എഫ് പ്രവർത്തകർ താമരക്കുളം പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. ഭവന സന്ദർശനം നടത്തി 200 ഓളം പേർ ഒപ്പിട്ട നിവേദനം സെക്രട്ടറി ,പ്രസിഡന്റ് എന്നിവർക്ക് നൽകി. എ.ഐ.വൈ.എഫ് ചാരുംമൂട് മണ്ഡലം വൈസ് പ്രസിഡന്റ് മുരളി കൃഷ്ണൻ, മേഖല പ്രസിഡന്റ് അരുൺ , സെക്രട്ടറി .ഷെബീർ, ജോയിന്റ് സെക്രട്ടറി സുമേഷ്, സുനിൽകുമാർ, ഉണ്ണി, അശ്വന്ത് , ഉണ്ണി ലാൽ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു. നിവേദനത്തിന്റെ പകർപ്പ് ജില്ലാ കളക്ടർക്കും മറ്റ് ജനപ്രതികൾക്കും നൽകുവാനാണ് തീരുമാനം.