
അരൂർ : കേന്ദ്ര അന്വേഷണ ഏജൻസിയുടെ ദുരുപയോഗം, വിലക്കയറ്റം, ഇന്ധന വിലവർദ്ധനവ് എന്നിവക്കെതിരെ യൂത്ത് കോൺഗ്രസ് അരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരജ്വാല സംഘടിപ്പിച്ചു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അഫ്സൽ നമ്പ്യാരത്ത് ഉദ്ഘാടനം ചെയ്തു. അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്.നിധീഷ് ബാബു അദ്ധ്യക്ഷനായി. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ, സുജിത്ത് സുധാകരൻ, ടി.പി.അഭിലാഷ്, വി.ഷൈൻ, ട്രിഫിൻമാത്യു, ജോജോ ജോസഫ്, വിഷ്ണു ബാലചന്ദ്രൻ, പി.ജെ.ഷിനു, സി.പി.നിധിൻ, വി.സി.കൃഷ്ണജിത്ത്, അഭിഷ വിപിൻ, അമൽ രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി