ചാരുംമൂട് : പറയംകുളം മുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിൽ പിതൃക്കളുടെ ആത്മശാന്തിക്കായുള്ള കർക്കടകവാവുബലി ചടങ്ങ് നടന്നു. ബലിതർപ്പണത്തിനായി നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. പിതൃതർപ്പണ ചടങ്ങുകൾക്ക് മേൽശാന്തി ബിനു നമ്പൂതിരി കാർമ്മികത്വം വഹിച്ചു. വാവുബലിയുടെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന മഹാഗണപതി ഹോമം, വിഷ്ണുപൂജ തുടങ്ങിയ ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി പ്രഹളാദൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.