കുട്ടനാട് : പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്വം പരിപോഷിപ്പിക്കാനായി കുട്ടമംഗലം എസ്. എൻ.ഡി.പി ഹയർസെക്കൻഡറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തളിർക്കട്ടെ പുതുനാമ്പുകൾ പദ്ധതി കൈനകരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീദ മിനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ കെ.എ.പ്രമോദ് മീനപ്പള്ളി പാടശേഖരത്തിലെ തരിശു ഭൂമിയിൽ ആദ്യ വിത്തുരുള വിതറി. പ്രിൻസിപ്പൽ ബി.ആർ.ബിന്ദു, വാർഡ് മെമ്പർമാരായ ലീനക്കുട്ടി ,ശാലിനി. കവിത സാബു, അദ്ധ്യാപികമാരായ ബിനി, ധന്യ കുമാർ, പ്രോഗ്രാം ഓഫീസർ തുഷാര പി. ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു