ചേർത്തല : മരിയൻ തീർത്ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയം സഹസ്രാബ്ദ ആഘോഷ നിറവിൽ.പള്ളിസ്ഥാപിതമായിട്ട് ആയിരം വർഷം പൂർത്തിയാകുന്നതിനോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ആഗസ്റ്റ് 15 ന് തുടക്കമാകും. ഇതിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി വികാരി ഡോ.ആന്റോ ചേരാം തുരുത്തി (ചെയർമാൻ),സി.ഇ.അഗസ്റ്റിൻ,അഡ്വ. ജാക്സൺ മാത്യു,ഷാജു ജോസഫ് (വൈസ് ചെയർമാൻമാർ),വി.കെ.ജോർജ് (ജനറൽ കൺവീനർ),മനോജ് ജോസഫ്,പി.എൽ.ജോസ് (സെക്രട്ടറിമാർ),ഫാ. ലിജോയ് വടക്കുംഞ്ചേരി,ഫാ.അജു മുതുകാട്ടിൽ,ഫാ.ജോസ് പാലത്തിങ്കൽ (സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.