അമ്പലപ്പുഴ: പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗാ - മഹാവിഷ്ണു ക്ഷേത്രത്തിലെ 24ാംമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആഗസ്റ്റ് 1 ന് ആരംഭിച്ച് 8 ന് സമാപിക്കും.1 ന് രാത്രി 7.15 ന് ഡി.പി.ബാലചന്ദ്രൻ (എഫ്.ഒ.പി) ഭദ്രദീപ പ്രകാശനം നിർവഹിക്കും. രാത്രി 8 ന് ആചാര്യ വരേണ്യം,8.30 ന് ഭാഗവത പ്രഭാഷണം യജ്ഞാചാര്യൻ തണ്ണീർമുക്കം സന്തോഷ് കുമാർ. 6 ന് 11 നും 11. 45 നും മദ്ധ്യേ രുഗ്മിണി സ്വയംവരം,12 ന് ലക്ഷ്മി നാരായണ പൂജ. 8 ന് വൈകിട്ട് 3 . 30 ന് അവഭൃഥസ്നാനം, ഭാഗവത സംഗ്രഹ സമർപ്പണത്തോടെ സപ്താഹ യജ്ഞം സമാപിക്കും.