ambala
വീടിന് സമീപത്തെ റോഡിൽ പാർക്കു ചെയ്തിരുന്ന കാക്കാഴം തെക്കേമഠത്തിൽ രാജേഷിൻ്റെ കെ.എൽ-04 വൈ1565 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ

അമ്പലപ്പുഴ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡ് കാക്കാഴം തെക്കേമഠത്തിൽ രാജേഷിന്റെ കെ.എൽ-04 വൈ1565 എന്ന നമ്പരിലുള്ള ഓട്ടോറിക്ഷയാണ് കഴിഞ്ഞ രാത്രിയിൽ കത്തി നശിച്ചത്. സ്ഥിരമായി രാത്രിയിൽ ഓട്ടോ പാർക്ക് ചെയ്യാറുള്ള വീടിന് സമീപത്തെ അരീപ്പുറത്ത് റോഡരികിലാണ് സംഭവം. പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും സമീപത്ത് നിന്ന് കണ്ടെത്തി. രാത്രി 11 ഓടെ സമീപവാസിയാണ് ഓട്ടോറിക്ഷ കത്തുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ മറ്റുള്ളവർ എത്തി തീയണച്ചു. അമ്പലപ്പുഴ പൊലീസും വിരലടയാള വിദഗ്ധരും അന്വേഷണം ആരംഭിച്ചു.