ambala
സംഗീതജ്ഞൻ പ്രൊഫ. അമ്പലപ്പുഴ വി. വിജയന്റെ ഒന്നാം ചരമവാർഷികവും, അനുസ്മരണ സമ്മേളനവും എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ : സംഗീതജ്ഞൻ പ്രൊഫ. അമ്പലപ്പുഴ വി.വിജയന്റെ ഒന്നാം ചരമവാർഷികാചരണം എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എസ്.രാജപ്പൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷാജു വി.ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി.വേണുലാൽ, ആർ.ജയരാജ്, പഞ്ചായത്തംഗങ്ങളായ സുഷമ രാജീവ്, മനോജ്, ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ, എ.രമണൻ, വി.ആർ.അമ്മിണി, വിഷ്ണു വിജയൻ, പുന്നപ്ര മധു, സലാം അമ്പലപ്പുഴ, ഗോപാൽജി വർണ്ണം, പുഷ്പലത, കെ.ടി.ബേബി എന്നിവർ സംസാരിച്ചു. വി.ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.